വലിയകത്ത് കുഞ്ഞുമൊയ്തു – ആമിനുമ്മ കുടുംബ ചരിത്രം

 

VKF ട്രസ്റ്റിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും

 

VKF ട്രസ്റ്റ് അംഗങ്ങളുടെ പേരും വിലാസവും
വലിയകത്ത് കുഞ്ഞുമൊയ്തു കുടുംബം – ഫാമിലി ട്രീ

 

മരണപ്പെട്ടു പോയവരുടേതുൾപ്പെടെ പഴയകാല ഫോട്ടോകളും, കുടുംബ സംഗമ ഫോട്ടോകളും
VKF ട്രസ്റ്റ് ഭാരവാഹികൾ

drawit-diagram

“കെമിക്കൽ വിഷാംശങ്ങളില്ലാത്ത സുരക്ഷിത ഭക്ഷണം, ഒട്ടും വിലക്കൂടുതലില്ലാതെ” എന്ന ആശയവുമായി തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന “പുതു രുചി ഫുഡ്‌ കോർട്ട്”, ചുരുങ്ങിയ സമയം കൊണ്ടുതന്നെ സാധാരണക്കാരായ ജനങ്ങളുടെ ആവേശമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യത്തിനും, സുരക്ഷയ്ക്കും മുതൽക്കൂട്ടാകുന്ന, കാലഘട്ടത്തിന്റെ ആവശ്യമായ ഇത്തരമൊരു സാമൂഹിക സംരംഭം, കേരളത്തിലെ എല്ലാ ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിക്കാൻ, പല കോണുകളിൽ നിന്നും ആവശ്യമുയരുന്നു.

ആയതിനാൽ, “പുതു രുചി” ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങൾ ഘട്ടംഘട്ടമായി കേരളത്തിലുടനീളം വിൽപ്പനയ്ക്കെത്തിക്കാൻ ഞങ്ങൾ ഒരുങ്ങുന്നു. ചെറുകിട സംരംഭകരാകാൻ താല്പര്യമുള്ളവർക്ക്, ഞങ്ങളുടെ സാങ്കേതിക വിദ്യകൾ പഠിപ്പിച്ചുകൊടുത്ത്‌, ഉൽപ്പന്നങ്ങൾ ഞങ്ങളുടെ സഹായത്തോടെ തന്നെ വിപണിയിൽ എത്തിക്കാനാണ് പദ്ധതി.

ഉൽപ്പാദന രംഗത്തും, വിതരണ രംഗത്തും , ചെറുകിട സംരംഭകരാകാൻ താൽപര്യമുള്ളവരെ ക്ഷണിക്കുന്നു.

ആദ്യ ഘട്ടത്തിൽ ബിരിയാണി, ചപ്പാത്തി+കറി, പാക്കറ്റ് ചപ്പാത്തി എന്നീ ഉൽപ്പന്നങ്ങൾ ആണ് വിപണിയിൽ എത്തിക്കുന്നത്.

ബിരിയാണി

പുതുരുചി ബിരിയാണി യുടെ പ്രത്യേകതകൾ.

➤കൊളസ്ട്രോൾ ധാരാളമുള്ള ഡാൽഡ വനസ്പതി ഉപയോഗിക്കുന്നില്ല.
➤കൃത്രിമ കെമിക്കൽ രുചി ആയ അജി-നോ-മോട്ടോ ഉപയോഗിക്കുന്നില്ല.
➤കൃത്രിമ കെമിക്കൽ കളറുകൾ ഉപയോഗിക്കുന്നില്ല.
➤കൃത്രിമ കെമിക്കൽ എസ്സെൻസുകൾ ഉപയോഗിക്കുന്നില്ല.
➤എലിവിഷം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൂമറിൻ ധാരാളമടങ്ങിയ ‘കാസിയ’ എന്ന വ്യാജ കറുവപ്പട്ടയ്ക്ക് പകരം, യഥാർത്ഥ ഓർഗാനിക് സിലോൺ കറുവപ്പട്ട.
➤വ്യാജ എസ്സെൻസ് റോസ് വാട്ടറിന് പകരമായി, യഥാർത്ഥ ഓർഗാനിക് റോസ് വാട്ടർ.
➤ഓർഗാനിക് കുങ്കുമപ്പൂവ്
➤പ്രത്യേക സാങ്കേതിക വിദ്യകളിലൂടെ വിഷാംശങ്ങൾ നീക്കം ചെയ്ത പുതിനയില, മല്ലിയില, പച്ചക്കറികൾ മുതലായവ മാത്രം ഉപയോഗിക്കുന്നു.
➤ഹോർമോൺ തീറ്റകൾ നൽകി കേവലം 45 ദിവസം കൊണ്ട് വളർത്തി വലുതാക്കുന്ന ഇറച്ചിക്കോഴിയ്ക്ക് പകരം, ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാത്ത മൃദുവായ ഇറച്ചിയോടു കൂടിയ പ്രത്യേക തരം മുട്ടക്കോഴികളുടെ ഇറച്ചി ഉപയോഗിക്കുന്നു.

ഇത്തരത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ള പുതുരുചി ബിരിയാണി, അതീവരുചികരവുമാണ്. ബിരിയാണിയുടെ തനതായ നാച്ചുറൽ രുചി ആസ്വദിക്കാൻ കഴിയുന്നു.

സാധാരണ ബിരിയാണി കഴിക്കുമ്പോൾ തന്നെ മട്ടിപ്പ് അനുഭവപ്പെടുന്നു. അത് ദഹിക്കുവോളം വെള്ളം ദാഹവും, പരവേശവും അനുഭവപ്പെടുന്നു. ക്ഷീണവും ഉറക്കവും തോന്നുന്നു. ആരോഗ്യത്തിനു ഹാനികരമായത് അടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം. കൂടാതെ, ഇതിൽ ഉപയോഗിക്കുന്ന കെമിക്കൽ എസ്സെന്സുകളും, കളറുകളും, അജി-നോ-മോട്ടോ യുമെല്ലാം കാൻസർ പോലുള്ള മാരകരോഗങ്ങൾക്കിടയാക്കുന്നു. ഡാൽഡ വനസ്പതിയിലാകട്ടെ, നമുക്ക് ആവശ്യമുള്ളതിന്റെ പന്ത്രണ്ടിരട്ടി കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നു.

എന്നാൽ, പുതുരുചി ബിരിയാണി കഴിക്കുമ്പോൾ മട്ടിപ്പ് അനുഭവപ്പെടുന്നില്ല. ചോറ് കഴിക്കുന്ന പോലെ കഴിക്കാം. കഴിച്ചു കഴിഞ്ഞാൽ ദഹനപ്രശ്നങ്ങൾ, വെള്ളം ദാഹം, പരവേശം, ക്ഷീണം, ഉറക്കം തുടങ്ങി യാതൊരു പ്രശ്നവും അനുഭവപ്പെടുന്നില്ല. ആരോഗ്യകരമായ ബിരിയാണി എന്നതിന്റെ തെളിവുകളാണ് ഇതെല്ലാം.
കൂടാതെ, കാൻസർ, കൊളസ്ട്രോൾ, പ്രമേഹം തുടങ്ങി യാതൊന്നും ഭയപ്പെടാതെ നിങ്ങൾക്ക് ഇത് കഴിക്കാം.

വീട്ടിലിരുന്ന് ബിരിയാണി പാചകം ചെയ്യുന്നതിലൂടെ വരുമാനം നേടൂ!

➤പുതുരുചി ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ പൂർണ്ണമായ ട്രെയിനിംഗ് ഞങ്ങൾ നൽകുന്നു.
➤അസംസ്കൃത വസ്തുക്കൾ ലഭിക്കാൻ സൗകര്യമൊരുക്കിതരുന്നു.
➤കുടിൽ വ്യവസായം തുടങ്ങാൻ ആവശ്യമായ ലോൺ ലഭിക്കാൻ(സെക്യൂരിറ്റി നൽകേണ്ടതില്ലാത്ത ലോൺ) ഞങ്ങൾ സഹായിക്കുന്നു.
➤നിങ്ങൾ തയ്യാറാക്കുന്ന ബിരിയാണി വിൽക്കാൻ തയ്യാറുള്ളവരെ ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുത്തുന്നു.
➤നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, ഞങ്ങളുടെ മാനദണ്ഡങ്ങൾക്കനുസരിച്ചു ബിരിയാണി തയ്യാറാക്കുക. വിൽപ്പനക്കാരൻ അത് വന്നു കൊണ്ടുപോകുന്നു. വീട്ടിലിരുന്നു കൊണ്ടുതന്നെ മാന്യമായ വരുമാനം നേടാൻ നിങ്ങൾക്ക് സാധിക്കുന്നു.
➤കൂടാതെ, ചെറുതും വലുതുമായ കാറ്ററിംഗ് ഓർഡറുകളും നിങ്ങളെ തേടിയെത്തുന്നു.

പുതുരുചി ചപ്പാത്തി

ജയിൽ ചപ്പാത്തിയ്ക്കു ശേഷം, ആദ്യമായി ഒരു സ്വകാര്യ കമ്പനി കേവലം രണ്ടു രൂപയ്ക്ക് വിപണിയിൽ ഇറക്കിയിരിക്കുന്ന ചപ്പാത്തിയാണ് ‘പുതുരുചി ചപ്പാത്തി’. വില വളരെ കുറവ്, യാതൊരു വിധ കെമിക്കലുകളും പ്രിസർവേറ്റീവുകളും ഇല്ല എന്നീ ഗുണങ്ങൾ മാത്രമല്ല, വളരെ സോഫ്റ്റ്‌ ആയ ‘നൈസ് ചപ്പാത്തി’ ആയതുകൊണ്ട് കുട്ടികളും മുതിർന്നവരും കഴിക്കാൻ ഒരുപോലെ ഇഷ്ടപ്പെടുന്ന ചപ്പാത്തിയാണ് ഇത്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ ചോറിനേക്കാൾ നല്ലത് ചപ്പാത്തിയാണെങ്കിലും , മലയാളികൾക്ക് പൊതുവെ ചപ്പാത്തി ഇഷ്ടമല്ല.
ചപ്പാത്തി കഴിക്കാൻ അത്ര സുഖമില്ല എന്ന ധാരണയാണ് പുതുരുചി ചപ്പാത്തിയിലൂടെ മാറ്റിയെഴുതപ്പെടുന്നത്. ‘പുതുരുചി ചപ്പാത്തി’ ഒരിക്കൽ കഴിച്ചവർ സ്ഥിരമായി ഇത് വാങ്ങുന്നുഎന്നതാണ് ഇതിനു തെളിവ്.

➤ചപ്പാത്തി ഉണ്ടാക്കാൻ താൽപര്യമുള്ള സംരംഭകർക്ക്, മെഷീൻ ചപ്പാത്തി ഉണ്ടാക്കാൻ ആവശ്യമായ ട്രെയിനിംഗ് ഞങ്ങൾ നൽകുന്നു.
➤മെഷീൻ കണ്ടെത്തി അത് സ്ഥാപിക്കാൻ സഹായിക്കുന്നു.
➤ലോൺ നേടാൻ സഹായിക്കുന്നു.
➤ലൈസൻസുകൾ നേടാൻ സഹായിക്കുന്നു.
➤അസംസ്കൃത വസ്തുക്കൾ ഏർപ്പാടാക്കി തരുന്നു.
➤പരമപ്രധാനമായ കാര്യം, ഞങ്ങളുടെ ബ്രാൻഡ് ‘പുതുരുചി ചപ്പാത്തി’, നിങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു ഞങ്ങൾക്ക് കൈമാറുന്നു. വിപണിയിൽ എത്തിക്കുന്നതും, പരസ്യങ്ങൾ നൽകുന്നതുമെല്ലാം ഞങ്ങൾ തന്നെ ചെയ്യുന്നത് കൊണ്ട്, വിപണി കണ്ടെത്തുക എന്ന പ്രധാന പ്രശ്നം നിങ്ങൾ നേരിടേണ്ടി വരുന്നില്ല.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക.

“കെമിക്കൽ വിഷാംശങ്ങളില്ലാത്ത സുരക്ഷിത ഭക്ഷണം, ഒട്ടും വിലക്കൂടുതലില്ലാതെ” എന്ന ഞങ്ങളുടെ ആശയത്തെക്കുറിച്ച് കൂടുതൽ അറിയാൻ www.puthuruchi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പുതുരുചി ബിരിയാണിയെക്കുറിച്ച് കൂടുതൽ അറിയാൻ, www.safebiriyani.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ചാലക്കുടിയിൽ പ്രവർത്തിക്കുന്ന ‘പുതുരുചി ഫുഡ്‌ കോർട്ട്’ താങ്കൾക്ക് നേരിൽ കാണാം. ബിരിയാണി, ചപ്പാത്തി എന്നിവ കഴിച്ചുനോക്കാം.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ഫോണിൽ ബന്ധപ്പെടുക.
Ph.:  90724 90414, 73567 70270


പുതുരുചി ഫുഡ്‌ കോർട്ട്, ടൌൺ ഹാളിനു സമീപം, ടൌൺ ഹാൾ ബിൽഡിംഗ്‌, ചാലക്കുടി, തൃശൂർ ജില്ല.

ഓഫീസ് : പുതുരുചി, ഫസ്റ്റ് ഫ്ലോർ, കട്ടക്കയം ബിൽഡിംഗ്‌, ഫിനോമിനൽ ബിൽഡിംഗിന് സമീപം, ചർച്ച് റോഡ്‌, സൗത്ത് ചാലക്കുടി, തൃശൂർ ജില്ല.